യുഡിഎഫ് വോട്ടുകള്‍ ഇടതുമുന്നണിക്ക് മറിച്ചുകൊടുത്തുവെന്ന് പിഎസ് ശ്രീധരന്‍പിള്ള

Web Desk |  
Published : May 31, 2018, 09:36 AM ISTUpdated : Jun 29, 2018, 04:11 PM IST
യുഡിഎഫ് വോട്ടുകള്‍ ഇടതുമുന്നണിക്ക് മറിച്ചുകൊടുത്തുവെന്ന് പിഎസ് ശ്രീധരന്‍പിള്ള

Synopsis

വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു.

ചെങ്ങന്നൂര്‍: യുഡിഎഫിന്റെ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. യുഡിഎഫ് അനുകൂല മേഖലകളില്‍ പോലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇങ്ങനെ വോട്ട് മറിച്ചത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ കണക്ക്കൂട്ടിയതിലും അധികം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള്‍ ലഭിച്ചശേഷം സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു.  മൂന്ന് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നു. ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.  4610 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധിക്കെതിരെ കേസ്; അറസ്റ്റ് ചെയ്യാനെത്തി പൊലീസ്, വീടിന് മുന്നിൽ സംഘർഷം, മുൻ‌കൂർ ജാമ്യഹർജി നൽകി ഉദയനിധി
കാഞ്ഞങ്ങാട് 22 വർഷം നടന്ന വധശ്രമക്കേസിലെ പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ; താമസിച്ചത് വ്യാജവിലാസത്തിൽ