രാജീവ് അഞ്ചലും ​കേന്ദ്ര ടൂറിസം മന്ത്രി ​ഗജേന്ദ്ര സിങ് ഷെഖാവത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ജടായുപാറ സന്ദർശിക്കും. അതിന് ശേഷം പ്രധാനമന്ത്രിയും സന്ദർശനം നടത്തുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

തിരുവനന്തപുരം: കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേന്ദ്ര ടൂറിസം മന്ത്രി ആദ്യം ജടായുപാറയിൽ സന്ദർശനം നടത്തും. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടാവുകയെന്നും സുരേഷ് ​ഗോപി അറിയിച്ചു.

രാജീവ് അഞ്ചലും ​കേന്ദ്ര ടൂറിസം മന്ത്രി ​ഗജേന്ദ്ര സിങ് ഷെഖാവത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ജടായുപാറ സന്ദർശിക്കും. അതിന് ശേഷം പ്രധാനമന്ത്രിയും സന്ദർശനം നടത്തുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ബോളിവുഡ് സിനിമയായ രാമായണം റിലീസ് ചെയ്തതോടെയാണ് കൊല്ലത്തെ ജടായുപാറയും ജടായു എർത്ത് സെന്ററും വൻ ജനശ്രദ്ധയാകർഷിച്ചത്. ഇതോടെ ഉത്തരേന്ത്യൻ സഞ്ചാരികളടക്കം നിരവധി വിനോദസഞ്ചാരികളാണ് കൊല്ലത്തെ ജടായുപാറ കാണാനായി എത്തുന്നത്.

ജടായുപാറ പ്രധാനമന്ത്രി സന്ദർശിക്കുമെന്ന് സുരേഷ് ഗോപി | Suresh Gopi | Jatayupara