റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക്  സീറ്റ് നല്‍കിയത് അമിത് ഷാ പറഞ്ഞിട്ട്:  ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ

Web Desk |  
Published : May 03, 2018, 08:55 AM ISTUpdated : Jun 08, 2018, 05:42 PM IST
റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക്  സീറ്റ് നല്‍കിയത് അമിത് ഷാ പറഞ്ഞിട്ട്:  ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ

Synopsis

അഴിമതി കേസിലെ പ്രതികളും വി​വാ​ദ ഖ​നി ഉ​ട​മ​ക​ളുമായ ബെല്ലരിയിലെ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യ​ത്

ബം​ഗ​ളു​രു: അഴിമതി കേസിലെ പ്രതികളും വി​വാ​ദ ഖ​നി ഉ​ട​മ​ക​ളുമായ ബെല്ലരിയിലെ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യ​ത് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​അറിഞ്ഞെന്ന് ബിജെപി  മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ. റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ബി​ജെ​പി​ക്കു​നേ​രെ കോണ്‍ഗ്രസ് ആക്രമണം ശക്തമാകുമ്പോഴാണ് ​യെ​ദ്യൂ​ര​പ്പയുടെ വെളിപ്പെടുത്തല്‍.  

ഖ​നി അ​ഴി​മ​തി​യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ജ​നാ​ർ​ദ​ൻ റെ​ഡ്ഡി മ​ത്സ​രി​ക്കേ​ണ്ടെ​ന്നു മാ​ത്ര​മാ​ണ് അ​മി​ത് ഷാ ​നി​ർ​ദേ​ശി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രാ​യ ക​രു​ണാ​ക​ർ റെ​ഡ്ഡി​ക്കും സോ​മ​ശേ​ഖ​ർ റെ​ഡ്ഡി​ക്കും സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ അ​മി​ത് ഷാ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യെ​ദ്യൂ​ര​പ്പ പ​റ​ഞ്ഞു. 

ജ​നാ​ർ​ദ​ൻ റെ​ഡ്ഡി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ബെ​ല്ലാ​രി​യി​ലും ഇ​തി​നോ​ടു കൂ​ടി​ച്ചേ​ർ​ന്ന 15 ജി​ല്ല​ക​ളി​ലും പാ​ർ​ട്ടി​യെ വി​ജ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്യു​ന്ന​തെ​ന്നും യെ​ദ്യൂ​ര​പ്പ ന്യാ​യീ​ക​രി​ച്ചു. 

ബെ​ല്ലാ​രി​യി​ലെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ റെ​ഡ്ഡി​മാ​രി​ൽ​നി​ന്നു സ​ഹാ​യം നേ​ടു​ന്ന​തി​നോ​ടു പാ​ർ​ട്ടി​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും പാ​ർ​ട്ടി​ക്ക് 150 സീ​റ്റ് നേ​ടു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും യെ​ദ്യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഴി​മ​തി​യോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ല എ​ന്ന് മോ​ദി സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​മ്പോഴാണ്, ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കു​ന്ന​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‌‌‌`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം; പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍, 'മുമ്പേ മുന്നറിയിപ്പ് നല്‍കിയത്, ജനം മാറ്റം ആഗ്രഹിച്ചു'