മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വോളണ്ടിയർ കോർ വരുന്നു. യൂറോപ്യൻ മാതൃകയിൽ കെയർ ഗീവേഴ്സ് കോഴ്സ് തുടങ്ങാൻ സിലബസ് അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു.

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വോളണ്ടിയർ കോർ വരുന്നു. വിദ്യാർത്ഥികൾ പ്രായമായവരെ സന്ദർശിക്കുന്നതാണ് പദ്ധതി. യൂറോപ്യൻ മാതൃകയിൽ കെയർ ഗീവേഴ്സ് കോഴ്സ് തുടങ്ങാൻ സിലബസ് അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. നഴ്സിങ്ങിന് തൊട്ടുതാഴെ വരുന്ന ഒരു വർഷത്തെ കോഴ്സായിരിക്കും ഇത്. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുളള മുതിർന്ന പൗരൻമാരുടെ ഡാറ്റ ശേഖരിക്കും. വിവിധ മേഖലകളിൽ പന്ത്രണ്ട് സ്ഥാപനങ്ങൾ ഇന്ന് വയോജന വകുപ്പുമായി ധാരണപത്രം ഒപ്പിട്ടു.

YouTube video player