രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം; കോഴിയുമായി മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍

Published : Aug 21, 2025, 12:50 PM ISTUpdated : Aug 21, 2025, 01:02 PM IST
palakkad protest

Synopsis

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാണ് എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തുന്നത്.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാലക്കാട് പ്രതിഷേധം രൂക്ഷം. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നാണ് മഹിള മോർച്ച പ്രവർത്തകരുടെ ആവശ്യം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

3 കോഴികളുമായിട്ടാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. നാട്ടിലെ സ്ത്രീകള്‍ക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ പേടിച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇവിടെയുള്ളത് എന്നാണ് മഹിള മോര്‍ച്ചയുടെ പ്രധാനപ്പെട്ട ആരോപണം. ഇങ്ങനെയൊരാള്‍ എങ്ങനെയാണ് ജനപ്രതിനിധിയായി തുടരുകയെന്നും ഇവര്‍ ചോദിക്കുന്നു. കോണ്‍ഗ്രസിന് ധാര്‍മിക ഉത്തരവാദിത്വം ഉണ്ടെങ്കിൽ പാലക്കാട് എംഎൽഎയെ ആ സ്ഥാനത്ത് നിന്നും നീക്കാൻ അവര്‍ തയ്യാറാകണം എന്നുമാണ് ബിജെപിയുടെ ആവശ്യം. എംഎൽഎ സ്ഥാനത്ത് നിന്നും രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ബിജെപിയുടെ നിലപാട്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്