'ബോംബ് ഇ- സിഗരറ്റിൻറെ രൂപത്തിൽ, ഉച്ചക്ക് 1.30ന് പൊട്ടിത്തെറിക്കും '; കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി

Published : Aug 21, 2025, 12:32 PM IST
Bomb Threat

Synopsis

കോഴിക്കോട്, കോട്ടയം കലക്ടറുകളിലേക്ക് ബോംബ് ഭീഷണി. ഇരു കലക്ടറേറ്റുകളുടെയും മെയിൽ ഐഡികളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇ സിഗരറ്റിൻറെ രൂപത്തിലുള്ള ബോംബാണെന്നാണ് കോട്ടയത്തേക്ക് സന്ദേശമെത്തിയത്. 

തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി. കോഴിക്കോട് ബി ബ്ലോക്കിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാതന്റെ ഇമെയിൽ സന്ദേശം. കളക്ടറേറ്റിലെ ഇ മെയിൽ ഐ ഡിയിലേക്കാണ് സന്ദേശം എത്തിയത്. കളക്ടറേറ്റിൽ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.

കോട്ടയം കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസിനെതിരെയാണ് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി വരികയാണ്. തമിഴ്നാട് സർക്കാരിനെതിരായ പരാമർശങ്ങളാണ് ഇമെയിൽ സന്ദേശത്തിൻ്റെ ഉള്ളടക്കം. മദ്രാസ് ടൈഗേർസ് എന്ന പേരിലാണ് മെയിൽ സന്ദേശം വന്നത്. ഇ സിഗരറ്റിൻറെ രൂപത്തിലുള്ള ബോംബ് 1.30 ക്ക് പൊട്ടിത്തെറിക്കുമെന്നാണ് ഭീഷണി. സന്ദേശം വ്യാജമെന്നാണ് പ്രാഥമിക നിഗമനം.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം