മോദിക്കെതിരെ പ്രസ്താവന;രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്

Web Desk |  
Published : Mar 31, 2018, 09:32 AM ISTUpdated : Jun 08, 2018, 05:49 PM IST
മോദിക്കെതിരെ പ്രസ്താവന;രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്

Synopsis

രാഹുലിന്‍റെ പരാമര്‍ശം ബിജെപി പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ബിജെപി നേതാവ്  

ദില്ലി: നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് . ബിജെപി നേതാവ് ഷലബ് മണി തൃപ്തിയാണ് മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ യോഗത്തില്‍ മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍  രാഹുല്‍ നടത്തിയെന്നാണ് ആരോപനം.

നീരവ് മോദിയും ലളിത് മോദിയും നരേന്ദ്ര മോദിയും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് യോഗത്തില്‍ രാഹുല്‍ പ്രസ്താവിച്ചിരുന്നെന്ന് തൃപതി പറയുന്നു. അഴിമതിക്ക് പര്യയായമായി നരേന്ദ്ര മോദി മാറിയെന്നും രാഹുല്‍ ആരോപിച്ചു. ഇത് ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഈ രാജ്യത്തെ ജനങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തിയതായും അതിനാല്‍ താന്‍ മാനനഷ്ടക്കേസ് കൊടുത്തെന്നും തൃപ്തി പറഞ്ഞു.ഏപ്രില്‍ അഞ്ചിന് വാദം കേള്‍ക്കാന്‍തുടങ്ങുമെന്നാണ് തൃപതി പറഞ്ഞത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Vattiyoorkavu
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭയിൽ വലത്, കൂത്തുപറമ്പ് നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും?