നേമം സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയ പിക്കപ്പ് വാൻ സമീപത്തുണ്ടായിരുന്ന നാല് ബൈക്കുകളും രണ്ട് കാറുകളും ഇടിച്ചുതെറിപ്പിച്ചു.
തിരുവനന്തപുരം: നേമത്ത് തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകൾക്കിടയിലേക്ക് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി ഒട്ടേറെ പേർക്ക് പരിക്ക്. നേമം സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയ പിക്കപ്പ് വാൻ സമീപത്തുണ്ടായിരുന്ന നാല് ബൈക്കുകളും രണ്ട് കാറുകളും ഇടിച്ചുതെറിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നതായാണ് വിവരം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. പിക്കപ്പ് വാൻ ഡ്രൈവറെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം.


