
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. പാർട്ടി ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്ന് ഗഡ്കരി ആരോപിച്ചു. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി അധികാരം കരസ്ഥമാക്കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ നൽകിയാണ്. അതേസമയം അധികാരം കിട്ടിയില്ലെങ്കില്‍ വാഗ്ദാനങ്ങള്‍ കൊണ്ട് പ്രശ്‌നമില്ല. എന്നാൽ പാർട്ടി ജയിച്ചു അധികാരവും ലഭിച്ചു. ഇതോടെ വാഗ്ദാനങ്ങളെ പറ്റി ഒാരോ ദിവസവും ജനങ്ങൾ തങ്ങളോട് ചോദിക്കുകയാണ്. ഇതു കേട്ട് തങ്ങൾ ചിരിക്കുകയാണ്. കൂടാതെ തങ്ങളുടെ രീതിയിലൂടെ തന്നെ പോകുന്നകയും ചെയ്യുന്നു;- മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. തങ്ങളുടെ വാദം ഗഡ്കരി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ബിജെപി അധികാരത്തിൽ വന്നതുകൊണ്ട് പാർട്ടിക്കും പാർട്ടിയുടെ ഇഷ്ടക്കാർക്കും മാത്രമെ ഗുണമുണ്ടായുള്ളൂ എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാത്താ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോഴും പിഴവുകൾ സമ്മതിച്ച് ഗഡ്കരി രംഗത്തുവന്നിരുന്നു. രാജ്യത്ത് തൊഴിലവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഗഡ്കരിയുടെ പരാമർശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam