
പാലക്കാട്: ബിജെപിയുടെ നേതൃയോഗങ്ങള്‍ നാളെ പാലക്കാട് തുടങ്ങും. രാവിലെ പത്ത് മണിക്കാണ് മുതിര്‍ന്ന നേതാക്കളുടെ കോര്‍ കമ്മിറ്റി യോഗം. വൈകീട്ട് നാലിന് സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും. ഒഡീഷയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യലാണ് നേതൃയോഗങ്ങളുടെ പ്രധാന അജണ്ട.
മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പ് ഫലവും ചര്‍ച്ചയാകും. സംസ്ഥാന നേതാക്കള്‍ക്കു പുറമെ അഖിലേന്ത്യാ സഹ സംഘടനാ കാര്യദര്‍ശ്ശി ബി.എല്‍ സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി ഒ.രാജ, സഹ പ്രഭാരി നളിന്‍ കുമാര്‍ കട്ടീല്‍ എം.പി.എന്നിവര്‍ പങ്കെടുക്കും.
നാളെയാണ് (19) സംസ്ഥാന നിര്‍വാഹക സമിതി യോഗവും, സംസ്ഥാന കമ്മിറ്റി യോഗവും ചേരുക. വരുന്ന ലോക സദാ തെരഞ്ഞെടുപ്പില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിന്റെ സാഹചര്യത്തില്‍ ബിജെപിക്ക് നിര്‍ണായകമാണ് രണ്ട് ദിവസങ്ങളിലായി ചേരുന്ന നേതൃയോഗങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam