മത വികാരം വ്രണപ്പെടുത്തി; ഷാരൂഖ് ഖാൻ ചിത്രം 'സീറോ'ക്കെതിരെ ബിജെപി നേതാവ്

By Web TeamFirst Published Nov 6, 2018, 5:44 PM IST
Highlights

ബിജെപി എംഎൽഎ മഞ്ചീന്ദർ സിങ് സിർസയാണ് പരാതിയുമായി രംഗത്തെത്തിയത്. ഷാരൂഖ് ഖാനും സംവിധായകൻ ആനന്ദ് എൽ റായിക്കുമെതിരേയുമാണ് സിർസയുടെ പരാതി. ദില്ലിയിലെ രജോരി ഗാർഡൻ മണ്ഡലത്തിൽ നിന്നുളള ബിജെപി അംഗമാണ് സിർസ. 
 

ദില്ലി: സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം സീറോയ്ക്കെതിരെ പരാതി. ബിജെപി എംഎൽഎ മഞ്ചീന്ദർ സിങ് സിർസയാണ് പരാതിയുമായി രംഗത്തെത്തിയത്. ഷാരൂഖ് ഖാനും സംവിധായകൻ ആനന്ദ് എൽ റായിക്കുമെതിരേയുമാണ് സിർസയുടെ പരാതി. ദില്ലിയിലെ രജോരി ഗാർഡൻ മണ്ഡലത്തിൽ നിന്നുളള ബിജെപി അംഗമാണ് സിർസ. 

സിഖ് മതക്കാരുടെ ചിഹ്നമായ ഘട്ഖ കിർപൻ പിടിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ഷാരൂഖാൻ നിൽക്കുന്ന ചിത്രത്തിന്റെ പ്രമോ പോസ്റ്ററുകൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പരാതിയുമായി സിർസ എത്തിയത്. ഉടൻതന്നെ പോസ്റ്ററുകൾ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

സിഖ് മതാചാര പ്രകാരം അമൃതധാരി മാത്രമേ കിർപാൻ ധരിക്കാന്‌‍ പാടുള്ളൂവെന്നും പാരതിയിൽ ദില്ലിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കൂടിയാണ് സിർസ അഭിപ്രായപ്പെട്ടു.

സീനുകൾ വെട്ടിമാറ്റിയില്ലെങ്കിൽ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ സിഖ് സമുദായം പ്രതിഷേധത്തിനിറങ്ങുമെന്ന് നടനും സംവിധായകനും സിർസ മുന്നറിയിപ്പ് നൽകി. ഡിസംബർ 21 നാണ് സീറോയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
 

click me!