'പൊലീസ് നായ പ്രയോഗം ജനാധിപത്യപരം'; വിശദീകരണവുമായി ബി ഗോപാലകൃഷ്ണൻ

Published : Nov 01, 2018, 11:15 AM ISTUpdated : Nov 01, 2018, 11:21 AM IST
'പൊലീസ് നായ പ്രയോഗം ജനാധിപത്യപരം'; വിശദീകരണവുമായി ബി ഗോപാലകൃഷ്ണൻ

Synopsis

ഐജി മനോജ് എബ്രഹാമിനെതിരായ പൊലീസ് നായ പരാമർശത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പൊലീസ് നായ പ്രയോഗം ജനാധിപത്യപരമാണ്, പൊലീസ് നായ എന്നുള്ളത് അവഹേളിക്കുന്ന വാക്കല്ലെന്നും ബി ഗോപാലകൃഷ്ണൻ

തിരുവല്ല: ഐജി മനോജ് എബ്രഹാമിനെതിരായ ' പൊലീസ് നായ ' പരാമർശത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ' പൊലീസ് നായ ' എന്ന പ്രയോഗം ജനാധിപത്യപരമാണ്, ' പൊലീസ് നായ ' എന്നുള്ളത് അവഹേളിക്കുന്ന വാക്കല്ലെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രയോഗത്തിലൂടെ മനോജ് എബ്രഹാമിന്റെ സമീപനത്തെയാണ് ചൂണ്ടിക്കാട്ടിയതെന്ന് ബി ഗോപാലകൃഷ്ണൻ വിശദമാക്കി. 

പ്രധാനമന്ത്രി ഉൾപ്പടെ ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളെ സിപിഎം മോശമായ രീതിയിൽ അവഹേളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' പൊലീസ് നായ ' പ്രയോഗത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും ബി ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു. 

ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണൻ ഐജിയെ ' പൊലീസ് നായ ' യെന്ന് വിളിച്ച് അധിക്ഷേപിച്ചത്. പ്രമോഷൻ കിട്ടണമെങ്കിൽ സെൻട്രൽ ട്രിബ്യൂണലിൽ പോയി നിൽക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്