
തിരുവനന്തപുരം: തലയ്ക്കു വെളിവില്ലാത്ത കേരളത്തിന്‍റെ വൈദ്യുതി മന്ത്രിയെ ഭ്രാന്താശുപത്രിയിൽ ആക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തിരുവനന്തപുരത്ത് നടന്ന എസ്ജെഡി - ആർഎൽഎസ്പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്‍റെ പരാമർശം.
തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്‍റെ വൈദ്യുതിമന്ത്രി. അയാളുടെ പേരൊന്നും താൻ പറയുന്നില്ല, അമ്പലത്തിലും പള്ളിയിലുമൊക്കെ അതുണ്ട്. കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് കേരളത്തിൽ സംഭവിച്ചത്. സർക്കാരിന്‍റെ അജ്ഞതയും അഹങ്കാരവും കൊണ്ടാണ് കേരളത്തിൽ പ്രളയം ഉണ്ടായത്. 31 അണക്കെട്ടും ഒരേ സമയം തുറന്നുവിടാൻ വൈദ്യുതി മന്ത്രി പറഞ്ഞതുകൊണ്ടാണ് പ്രളയം ഉണ്ടായത്. അയാൾക്ക് അണക്കെട്ടെന്താണ് വെള്ളമെന്താണ് പ്രളയമെന്താണ് എന്നറിയില്ല, പി കെ കൃഷ്ണദാസ് പറഞ്ഞു.
അജ്ഞതയും അറിവില്ലായ്മയും കൊണ്ടാണ് ഇത്രയും മനുഷ്യജീവനുകൾ പൊലിഞ്ഞതെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. നിരവധി കുടുംബങ്ങളെ സർക്കാർ അനാഥമാക്കി. ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും കന്നുകാലികളും നഷ്ടമാക്കിയത് സർക്കാരാണ്. പ്രളയബാധിതർക്ക് കൊടുക്കാനിരുന്ന പതിനായിരം രൂപയുടെ കിറ്റ് വരെ മുക്കിയെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.
വീഡിയോ കാണാം
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam