മെഡിക്കല്‍ കോഴ പാര്‍ലമെന്‍റില്‍

By Web DeskFirst Published Jul 20, 2017, 9:20 AM IST
Highlights

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ പാര്‍ലമെന്‍റില്‍ ഉന്നയിച്ചു. എം ബി രാജേഷ് എം പിയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ബിജെപി നേതാക്കളുടെ മെഡിക്കൽ കോളേജ് അഴിമതിയെക്കുറിച്ചുള്ള പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. പണം നൽകിയെന്ന് വർക്കല എസ്ആർ മെഡിക്കൽ കോളേജ് ഉടമ ആർ ഷാജി .ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്.വിനോദിനാണ്  പണം കൊടുത്തത് . പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

5 കോടി 60 ലക്ഷം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട് . കുഴൽപ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ബിജെപി നേതാവ് എം ടി രമേശിന്റെയും പേരുണ്ട്. ചെർപ്പുളശ്ശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പണം നൽകിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട്.

click me!