പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റോഡിന്‍റെ പേര് മാറ്റാൻ നീക്കം

Published : Sep 21, 2016, 03:32 AM ISTUpdated : Oct 05, 2018, 02:08 AM IST
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റോഡിന്‍റെ പേര് മാറ്റാൻ നീക്കം

Synopsis

പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന റോഡിന്‍റെ പേര് ഇന്ത്യൻ സംസ്ക്കാരത്തിന് യോചിച്ചതല്ല എന്നാണ് മീനാക്ഷിലേഖിയുടെ വാദം. ബിജെപി നേതാവ് ദീന്‍ ദയാൽ ഉപാധ്യായയുടെ 100ജന്മദിനം രാജ്യം ഈ വർഷം ആഘോഷിക്കുന്നതിനാൽ അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി 7 റേസ്‌കോഴ്‌സ് റോഡിന്‍റെ പേര് ഏക്താ മാര്‍ഗ് എന്നാക്കണമെന്നാണ് നിര്‍ദേശം. 

ദീന്‍ ദയാലിന്‍റെ തത്വമായ ഏക്താ മാനവിൽ നിന്നും കടംകൊണ്ടതാണ് ഈ പേരെന്നും ലേഖി പറഞ്ഞു. ഈ മാസം 22 ന് നടക്കുന്ന ഡല്‍ഹി മുനിസിപ്പൽ കൗണ്‍സിൽ യോഗത്തിൽ പേരുമാറ്റത്തിനുള്ള നിര്‍ദേശം മീനാക്ഷി ലേഖി അവതരിപ്പിക്കുമെന്നാണ് സൂചന. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് 7 റേസ്‌കോഴ്‌സ് റോഡ് ആദ്യമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റേഷൻ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്, സുപ്രധാന മാറ്റം, മുന്‍ഗണനാ കാര്‍ഡിന് ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം
വടക്കഞ്ചേരിയിൽ ബസ് കണ്ടക്ടർക്ക് നേരെ ക്രൂര മർദ്ദനം; നാലംഗ സംഘത്തിനെതിരെ കേസ്