
മുംബൈ: മഹാരാഷ്ടയിലെ അഹമ്മദ് നഗറിൽ രണ്ട് ശിവസേന പ്രവർത്തകർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു ബിജെപി എം എൽ എ ഉൾപ്പെടെ രണ്ട് എംഎൽഎമാർ അറസ്റ്റിൽ. ബിജെ പി എംഎൽഎ ശിവാജി കർദിലെ ആണ് അറസ്റ്റിലായത്. ഇയാളെ ഔറംഗാബാദിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ എൻസിപി എംഎൽഎ സാൻഗ്രാം ജഗതാപ് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അഹമദ് നഗറിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശിവസേന പ്രവർത്തകർക്ക് നേരെ വെടിയുയർത്തത്. തിരഞ്ഞെടുപ്പിൽ ശിവസേന പരാജയപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam