
ജയ്പുർ: മുസ്ലിം വിരുദ്ധ പരാമർശവുമായി രാജസ്ഥാൻ ബിജെപി എംഎൽഎ. രാജ്യത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനും ജനസംഖ്യയിൽ ഹിന്ദുക്കളെ പിന്നിലാക്കുന്നതിനും മുസ്ലീങ്ങൾ കൂടുതൽ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകതയാണെന്ന് ഭരണ കക്ഷിയായ ബിജെപിയുടെ പ്രതിനിധി ബൻവാരിലാൽ സിംഗാൾ ആരോപിച്ചു.
മുസ്ലീങ്ങൾ 12-14 വരെ കുട്ടികൾക്കു ജൻമം നൽകുന്നു. അതേസമയം, ഹിന്ദുക്കൾ ഒന്നോ രണ്ടോ കുട്ടികളിൽ കുട്ടികളെ ഒതുക്കുന്നു. മുസ്ലീങ്ങളുടെ ജനസംഖ്യ വർധിക്കുന്നത് ഹിന്ദുക്കളുടെ നിലനിൽപ്പിനു ഭീഷണിയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ തുടങ്ങിയ സ്ഥാനങ്ങളിൽ മുസ്ലീങ്ങളെ എത്തിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. മുസ്ലീങ്ങൾ ജനപ്രതിനിധികളായാൽ ഹിന്ദുക്കൾ വെറും രണ്ടാംകിട പൗരൻമാരാകും- ബൽവാരിലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആൾവാറിൽനിന്നുള്ള എംഎൽയാണ് ബൻവാരിലാൽ.
സംഭവം വിവാദമായതോടെ മാധ്യമങ്ങൾ എംഎൽഎയോടു പ്രതികരണം തേടിയപ്പോൾ, എറെ ചിന്തിച്ചാണ് താൻ ഈ കുറിപ്പ് എഴുതിയതെന്നും വാക്കുകൾ പിൻവലിക്കാൻ തയാറല്ലെന്നും ബൻവാരിലാൽ പറഞ്ഞു. ആൾവാറിൽ ലോക്സഭാ സീറ്റിലേക്ക് ജനുവരി 29ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎൽഎയുടെ വിവാദ പരമാർശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam