
ജയ്പൂർ: രാജസ്ഥാനിലെ ബിജെപി എംഎൽഎ ആയ ഗ്യാൻദേവ് അഹൂജ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ആൽവാറിലെ രാംഗഡ് മണ്ഡലത്തിലെ എംഎൽഎയാണ് അഹൂജ ഇപ്പോൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജി. ബിജെപി സംസ്ഥാന സെക്രട്ടറി മദൻ ലാൽ സൈനിക്കാണ് അഹൂജ രാജി കൈമാറിയിരിക്കുന്നത്. ബിജെപിയ്ക്കെതിരെ ജയ്പൂരിലെ സംഗാനീരിൽ നിന്ന് മത്സരിക്കുമെന്നും ഗ്യാൻദേവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാദപ്രസ്താവനകൾ നടത്തി മാധ്യമശ്രദ്ധ നേടിയ ബിജെപി നേതാവാണ് അഹൂജ.
ജെഎൻയുവിൽ നിന്ന് കോണ്ടങ്ങൾ കണ്ടെടുത്തുവെന്ന് വിവാദ പ്രസ്താവന നടത്തിയത് അഹൂജയായിരുന്നു. മാത്രമല്ല, ഇവിടെ വിദ്യാർത്ഥികൾ നഗ്നരായി എത്താറുണ്ടെന്നും പറഞ്ഞിരുന്നു. പശുക്കടത്ത് നടത്തിയെന്നാരോപിച്ച് പെഹ്ള ഖാൻ ആൾക്കൂട്ടകൊലപാതകത്തിന് ഇരയായപ്പോൾ പശുക്കളെ കടത്തുന്നവരുടെ വിധി മുമ്പും ഇത് തന്നെയായിരുന്നു എന്നായിരുന്നു അഹൂജയുടെ പ്രസ്താവന. പശുവിനെ കടത്തുന്നവർ അവയെ കൊല്ലുന്നവരാണെന്നും ഇദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam