പ്രധാനമന്ത്രിയുടെ പോസ്റ്ററില്‍ ചവിട്ടി; എവൈഎഫ്ഐ നേതാവിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി

Published : Sep 11, 2018, 06:43 PM ISTUpdated : Sep 19, 2018, 09:23 AM IST
പ്രധാനമന്ത്രിയുടെ പോസ്റ്ററില്‍ ചവിട്ടി; എവൈഎഫ്ഐ നേതാവിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി

Synopsis

തിങ്കളാഴ്ച നടന്ന ഹർത്താലിനിടെ അഫ്സലഫ് നരേന്ദ്രമോദിയുടെ പോസ്റ്ററില്‍ ചവിട്ടുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിൽ നടന്ന പ്രതിഷേധത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇതോടെയാണ് ബിജെപി പൊലീസില്‍ പരാതി നല്‍കിയത്. 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ബിജെപി എവൈഎഫ്ഐ നേതാവിനെതിരെ പരാതി നല്‍കി. എവൈഎഫ്ഐ ജില്ലാ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ യുവജന സംഘടന യുവമോര്‍ച്ചയാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എവൈഎഫ്ഐ ജില്ലാ നേതാവും എറണാകുളം ജില്ലാ പഞ്ചായത്തംഗവുമായ അസ്‌ലഫ് പാറേക്കാടനെതിരെയാണ് പരാതി നൽകിയത്. തിങ്കളാഴ്ച നടന്ന ഹർത്താലിനിടെ അഫ്സലഫ് നരേന്ദ്രമോദിയുടെ പോസ്റ്ററില്‍ ചവിട്ടുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിൽ നടന്ന പ്രതിഷേധത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇതോടെയാണ് ബിജെപി പൊലീസില്‍ പരാതി നല്‍കിയത്. പരിപാടിക്ക് നേതൃത്വം നല്‍കിയ എറണാകുളം ജില്ലാ പഞ്ചായത്തംഗം അസ്‌ലഫ് പാറേക്കാടനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി