എകെജി ഭവനിലേക്ക് നാളെ ബിജെപി മാര്‍ച്ച്

Published : Oct 03, 2017, 09:46 PM ISTUpdated : Oct 04, 2018, 07:41 PM IST
എകെജി ഭവനിലേക്ക് നാളെ ബിജെപി മാര്‍ച്ച്

Synopsis

ദില്ലി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ആക്രമണം നടത്തുവെന്നാരോപിച്ച് ദില്ലി ബിജെപി ഘടകം ഇന്ന് സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. പണ്ഡിറ്റ് പന്ദ് മാര്‍ഗിലെ ബിജെപി സംസ്ഥാന ഓഫീസില്‍ നിന്ന് ഒന്നരക്കിലോമീറ്ററാണ് ജന്‍ രക്ഷാ യാത്ര. ബിജെപി ദില്ലി പ്രസിഡന്റ് മനോജ് തിവാരിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ചില്‍ കേന്ദ്രമന്ത്രി ജിതേന്ദര്‍ സിംഗും പങ്കെടുക്കും.

കേരളത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പദയാത്രയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തണമെന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധം. രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന ജന്‍രക്ഷാ യാത്രയില്‍ മലയാളികളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും പങ്കെടുക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ