3033 വോട്ടുകൾ പോൾ ചെയ്തു. പത്ത് വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പാണ്. 1733 പാനൽ വോട്ടുകൾ എൽ.ഡി.എഫിന് നേടി. 

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം. ഭരണസമിതിയിൽ പതിമൂന്ന് അംഗങ്ങളും എൽഡിഎഫ്. എതിരില്ലാതെയാണ് രണ്ട് അം​ഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. 3033 വോട്ടുകൾ പോൾ ചെയ്തു. പത്ത് വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പാണ്. 1733 പാനൽ വോട്ടുകൾ എൽ.ഡി.എഫിന് നേടി. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്. മാടായിക്കോണത്തെ സ്കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്‌മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming