
തൃശൂർ: സംവിധായകൻ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയദർശൻ ഫേസ്ബുക്കിൽ ഇട്ട വിവാദ പോസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. വീടിനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു.
സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്‍റെ പോസ്റ്റ് എന്ന നിലപാടുമായി ബി.ഗോപാലകൃഷ്ണൻ അടക്കമുള്ള ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം പ്രസ്താവനകൾ നടത്തിയിരുന്നു. പ്രിയനന്ദനന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സംഘപരിവാർ അനുകൂലികൾ സാമൂഹ്യമാധ്യമങ്ങളിലും ഉയർത്തുന്നത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.
വലിയ വിമർശനവും സൈബർ ആക്രമണവും ഉണ്ടായതിനെത്തുടർന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനൻ ഡിലീറ്റ് ചെയ്തിരുന്നു. തുടർന്ന് താൻ വീട്ടിൽ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനൻ ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam