ഹര്‍ത്താലിനിടെ ബിജെപി - എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Published : Jan 03, 2019, 01:16 PM ISTUpdated : Jan 03, 2019, 03:29 PM IST
ഹര്‍ത്താലിനിടെ ബിജെപി - എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Synopsis

രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.  


തൃശൂർ: വാടാനപ്പിളളിയിൽ മൂന്ന് ബി.ജെ.പി പ്രവർത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷത്തിനിടെ വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഭവം. രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.  

രാവിലെ വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്ന് രാവിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഹോട്ടല്‍ അടക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഹര്‍ത്താലനുകൂലികള്‍ തിരിച്ചു വരുമ്പോഴും ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് സംഭവസ്ഥലക്ക് ക്യാമ്പു ചെയ്യുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ
ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം