നിലയ്ക്കലിൽ എത്തിയത് നാമജപത്തിനെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് - വീഡിയോ

Published : Oct 19, 2018, 05:45 PM ISTUpdated : Oct 19, 2018, 05:55 PM IST
നിലയ്ക്കലിൽ എത്തിയത് നാമജപത്തിനെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് - വീഡിയോ

Synopsis

കൂട്ടതോടെ വന്ന് നിയമങ്ങൾ ലംഘിക്കാനോ മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കോനോ വന്നതല്ല. ഇവിടെ ഇരിന്ന് നാമം ജപിക്കുയോ ഉപവസിക്കുകയോ ചെയ്യുമെന്നും രേണു പറഞ്ഞു. ഇത് നിരോധനാഞ്ജയിൽപ്പെടുന്നില്ല. ഇത് മതപരമായ അവകാശമാണ്. ഞങ്ങൾക്ക് സ്വതന്ത്രമുണ്ട്, 

പമ്പ: ശബരിമലയിൽ രാവിലെ സ്ത്രീകൾ കയറാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ മാറുന്നതിന് മുമ്പ് നാമജപത്തിനായി എത്തി ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷും സുഹൃത്തും. ഇവരെ നിലയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.  

കൂട്ടതോടെ വന്ന് നിയമങ്ങൾ ലംഘിക്കാനോ മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കോനോ വന്നതല്ല. ഇവിടെ ഇരിന്ന് നാമം ജപിക്കുയോ ഉപവസിക്കുകയോ ചെയ്യുമെന്നും രേണു പറഞ്ഞു. ഇത് നിരോധനാഞ്ജയിൽപ്പെടുന്നില്ല. ഇത് മതപരമായ അവകാശമാണ്. ഞങ്ങൾക്ക്  സ്വതന്ത്രമുണ്ട്. ഇവിടെയിരുന്ന് നാമം ജപിക്കാൻ സ്വാതന്ത്രമില്ലെന്ന് ഏത് ​സർക്കാരിനാണ് പറയാൻ കഴിയുക.

നാമജപത്തെ തടയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ മരണം വരെ ഇവിടെയിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രേണു വ്യക്തമാക്കി. രാവിലെ മുതൽ ആളുകളെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്യുകയാണ്. അവരെ കോടതിയിൽ ഹാ​ജരാക്കുകയാണ്. ഇവിടെ രണ്ട് പേർ ഇരിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നും രേണു കൂട്ടിച്ചേർത്തു. 

ശരണം വിളിക്കുകയും പൊളിച്ച സമരപന്തൽ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ ഇരിക്കുമെന്നും പറഞ്ഞിരുന്നതെങ്കിലും പൊലീസ്  അനുവദിച്ചില്ല. പിന്നീട് മറ്റൊരിടത്തിരുന്ന് ശരണം വിളിക്കുകയായിരുന്ന ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുകയായിരുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം