കേരളത്തില്‍ താമര വിരിയിക്കാന്‍ ഇന്നുമുതല്‍ ചരല്‍കുന്നില്‍ പഠന ക്യാമ്പ്

Published : Dec 15, 2016, 04:01 AM ISTUpdated : Oct 05, 2018, 12:01 AM IST
കേരളത്തില്‍ താമര വിരിയിക്കാന്‍ ഇന്നുമുതല്‍ ചരല്‍കുന്നില്‍ പഠന ക്യാമ്പ്

Synopsis

താഴേത്തട്ടിലെ പഠനക്യാമ്പുകള്‍ക്ക് ശേഷമാണ് നാലു ദിവസത്തെ സംസ്ഥാന പഠന ശിബരത്തിലേക്ക് ബി.ജെ.പി നീങ്ങുന്നത്. വൈകീട്ട് അഞ്ചിന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രതിനിധികളായ മുരളീധര്‍റാവു, എച്ച് രാജ, വി.സതീഷ്. ബി.എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍. കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍, ദീന്‍ദയാല്‍ ഉപാധ്യായ പദ്ധതികളുടെ തുടര്‍ച്ച എന്നിവയടക്കം ചര്‍ച്ചയാകും. 

കറന്‍സി പിന്‍വലിക്കലും ചര്‍ച്ചക്ക് വരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും കേരളത്തിലടക്കം നോട്ട് പ്രശ്നത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഡിജിറ്റല്‍ കാഷ് പ്രചാരണത്തിലൂന്നിയുള്ള പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ബി.ജെ.പി തീരുമാനിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാന്‍ അടുത്തിടെ സംസ്ഥാനത്തെത്തിയ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലകളില്‍ എന്‍.ഡി.എ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍‍ മുതലുള്ള പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാഹസിക ഡ്രിഫ്റ്റിം​ഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് അപകടം, തൃശ്ശൂരിൽ 14കാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ