
കോഴിക്കോട്: ശബരിമല സ്വർണകൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകും.ഒരു കോടി അയ്യപ്പ ഭക്തരുടെ ഒപ്പ് ശേഖരിക്കുമെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.25 കേന്ദ്രങ്ങളിൽ അയ്യപ്പ സംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു
എൻ വാസു പിടിയിൽ ആയാൽ മുഖ്യമന്ത്രി കുടുങ്ങും.എൻ വാസുവിന്‍റെ ഗോഡ് ഫാദർ മുഖ്യമന്ത്രിയാണ്.SIT ക്ക് പരിമിതി ഉണ്ട്.SIT ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് കീഴിലാണ്.ശബരിമല സ്വർണകൊള്ളയുടെ ഗൂഡാലോചനയുടെ ഉറവിടം AKG സെന്‍ററാണ്. സ്വര്‍ണക്കൊള്ളക്ക് പിന്നിൽ രാജ്യാന്തര റാക്കറ്റെന്ന.ഹൈക്കോടതിയുടെ നിരീക്ഷണം ഗുരുതരമാണ്.ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഇതിന് പിറകിലുള്ളത്.എൻ വാസു പ്രസിഡന്‍റ് ആയത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രത്യേക താല്പര്യം കൊണ്ടാണ്.എന്ത് കൊണ്ടാണ് എൻ വാസുവിനെ അറസ്റ്റ് ചെയ്യാത്തത്..?യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്നും എംടി രമേശ് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam