ബി.ജെ.പിക്കും ഉടന്‍ കോണ്‍ഗ്രസിന്റെ ഗതി വരുമെന്ന് ശിവസേന

Published : Apr 24, 2017, 04:53 AM ISTUpdated : Oct 04, 2018, 04:39 PM IST
ബി.ജെ.പിക്കും ഉടന്‍ കോണ്‍ഗ്രസിന്റെ ഗതി വരുമെന്ന് ശിവസേന

Synopsis

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഗതിയാണ് ബി.ജെ.പിക്കും വരാന്‍ പോകുന്നതെന്ന് ശിവസേന. ബി.ജെ.പിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് ശിവസേനയുടെ മുഖപത്രമായ സാംനയാണ് വിലയിരുത്തുന്നത്. വിജയത്തില്‍ മതിമറക്കുന്ന ബി.ജെ.പി കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് ഉടന്‍ കൂപ്പുകുത്തുമെന്ന് സാംനയിലെ മുഖപ്രസംഗം പറയുന്നു. കേന്ദ്രത്തില്‍ മോദിയുടെയും മഹാരാഷ്‌ട്രയില്‍ ഫട്നാവിസിന്റെയും മായാജാലങ്ങള്‍ ജനം ആസ്വദിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതെന്നും സാംന വിലയിരുത്തി. മഹാരാഷ്‌ട്രയില്‍ പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് ജയിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സാംന മുഖപ്രസംഗം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിൽ മാത്രമല്ല, ലെബനോനിലും ഇസ്രയേൽ ആക്രമണം, ഹിസ്ബുള്ളയുടെ തന്ത്രപരമായ മേഖലകളിൽ മിസൈൽ ആക്രമണം
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ട്രംപിന്‍റെ ഞെട്ടിക്കുന്ന പ്രഖ്യാപനം, 'ആരംഭിച്ചത് വലിയ സൈനിക നടപടി'; 8 മിനിറ്റ് വീഡിയോ സന്ദേശവുമായി യുഎസ് പ്രസിഡന്‍റ്