കിടപ്പറരംഗം ചിത്രീകരിച്ച് പോണ്‍സൈറ്റില്‍ അപ്‌ലോഡ് ചെയ്തു ടെക്കി കുടുങ്ങി

Published : Apr 14, 2017, 10:12 AM ISTUpdated : Oct 05, 2018, 02:20 AM IST
കിടപ്പറരംഗം ചിത്രീകരിച്ച് പോണ്‍സൈറ്റില്‍ അപ്‌ലോഡ് ചെയ്തു ടെക്കി കുടുങ്ങി

Synopsis

ഹൈദരാബാദ്: ഭാര്യയുമായുള്ള കിടപ്പറരംഗം ചിത്രീകരിച്ച് പോണ്‍സൈറ്റില്‍ അപ്‌ലോഡ് ചെയ്ത മലയാളി സോഫ്റ്റ്‌വേര്‍ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. പത്തു ദിവസം മുമ്പ് ഭര്‍ത്താവിന്‍റെ ലാപ്‌ടോപ്പും സെല്‍ഫോണും പിടിച്ചെടുത്തു.  കഴിഞ്ഞ നവംബറില്‍ സൈബര്‍ ക്രൈം പോലീസിന് ഐടി പ്രൊഫഷണലായ ഭാര്യ നല്‍കിയ പരാതിയിലാണ് നടപടി. തന്റെയും ഭര്‍ത്താവിന്റെയും വീഡിയോ പോണ്‍ സൈറ്റിലുണ്ടെന്ന് ഒരു സുഹൃത്ത് ഇവര്‍ക്ക് വിവരം നല്‍കുകയായിരുന്നു. 

അന്വേഷണം തൃശൂരുകാരനായ യുവാവിലേക്കാണ് എത്തിയത്. ദമ്പതികളുടെ ബെഡ്‌റൂമില്‍ ലാപ്‌ടോപ്പ് ക്യാമറ ഉപയോഗിച്ചായിരുന്നു ദൃശ്യം പകര്‍ത്തിയിരുന്നത്. കിടപ്പറ പങ്കുവെയ്ക്കുമ്പോള്‍ ഭര്‍ത്താവ് ചെയ്യുന്ന ചതിയെക്കുറിച്ച് യുവതിക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവാണ് ഇതിന് പിന്നിലെന്ന് അറിയാതെയായിരുന്നു ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. 

ലാപ്‌ടോപ്പില്‍  സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ലാപ്‌ടോപ്പിലെ ക്യാമറ തങ്ങള്‍ ചെയ്യുന്നത് പകര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ അറിഞ്ഞിരുന്നില്ല. മോണിട്ടറിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നതിനാല്‍ വീഡിയോ കണ്ടവര്‍ ആളെ കൃത്യമായി തിരിച്ചറിയുകയും ചെയ്തു.

യുവാവ് പോണ്‍സൈറ്റിലെ സ്ഥിരം കാഴ്ചക്കാരനാണെന്ന് ലാപ്‌ടോപ്പില്‍ നിന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. പല പോണ്‍സൈറ്റുകളിലും എസ്‌കോര്‍ട്ട് സൈറ്റുകളിലും ഇയാള്‍ക്ക് അക്കൗണ്ട് ഉള്ളതായും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ലാപ്‌ടോപ്പില്‍ നിന്നുമാണ് ദൃശ്യം പോണ്‍സൈറ്റില്‍ എത്തിയതെന്ന് പോലീസിന് സാങ്കേതിക തെളിവുകളും ലഭ്യമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുഞ്ഞികൃഷ്ണന് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ?സഹായം പാർട്ടിയിൽ നിന്നു തന്നെയോ, പരിശോധിക്കാനൊരുങ്ങി സിപിഎം
വിചിത്രമായ പ്രതികാരം! വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവെച്ച് നഴ്സ്, തീര്‍ത്തത് മുൻ കാമുകന്റെ ഭാര്യയോട് ക്രൂരമായ പക