മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന് തിരുവനന്തപുരം സബ് കോടതിയുടെ നിർദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന് തിരുവനന്തപുരം സബ് കോടതിയുടെ നിർദേശം. ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിനെതിരെയാണ് മുൻ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ മാനനഷ്ട കേസ് ഫയൽ ചെയ്തത്. കോടതി നോട്ടീസ് നൽകി 90 ദിവസം കഴിഞ്ഞിട്ടും വി ഡി സതീശൻ തർക്കം ബോധിപ്പിച്ചില്ല. ഇതേ തുടർന്നാണ് തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കാൻ നിർദ്ദേശിച്ചത്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News