കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്നത് ബിജെപി ചർച്ച ചെയ്തു തീരുമാനിക്കും: ശ്രീധരന്‍പിള്ള

By Web TeamFirst Published Jan 9, 2019, 11:09 AM IST
Highlights

ശബരിമല വിഷയത്തിന് ശേഷം നാലു ജില്ലകളിൽ നിന്നും സിപിഎം തുടച്ചു നീക്കപ്പെട്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഭരണഘടനാപരമായ രീതിയിൽ സർക്കാരിനെ നേരിടാനാണ് തീരുമാനമെന്നും ശ്രീധരന്‍ പിള്ള 

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്നത് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  പി എസ് ശ്രീധരന്‍പിള്ള. ബിജെപി എംപിമാർ അടങ്ങുന്ന സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ടു സ്ഥിതിഗതികൾ ധരിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയത്തിന് ശേഷം നാലു ജില്ലകളിൽ നിന്നും സിപിഎം തുടച്ചു നീക്കപ്പെട്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഭരണഘടനാപരമായ രീതിയിൽ സർക്കാരിനെ നേരിടാനാണ് തീരുമാനമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. കേരളം ഇപ്പോള്‍ ബിജെപിക്ക് പാകമായിയെന്നും നരേന്ദ്ര മോദിക്ക് പാകമായിയെന്നും ശ്രീധരന്‍പിള്ള വിശദമാക്കി. 

click me!