ജമ്മുകാശ്മീരിൽ സുസ്ഥിരമായ ഗവൺമെന്‍റ് ഉണ്ടാക്കുമെന്ന് ബിജെപി ജന: സെക്രട്ടറി രാം മാധവ്

By Web TeamFirst Published Jan 20, 2019, 11:40 PM IST
Highlights

ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ജമ്മു കാശ്മീരിലെ തെരെഞ്ഞടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കുമെന്ന് ബി ജെ പി ജനറൽ സെക്രട്ടറി രാം മാധവ്

ജമ്മു-കാശ്മീർ: കാശ്മീർ നിയമസഭാതെരെഞ്ഞെടുപ്പിൽ ബി ജെ പി എല്ലാ സീറ്റിലും മത്സരിക്കുമെന്നും ചില സഖ്യകക്ഷികളുമായി ചേർന്ന് ജമ്മു കാശ്മീരിൽ സുസ്ഥിരമായൊരു ഗവൺമെന്‍റ് ഉണ്ടാക്കുമെന്നും  ബി ജെ പി ജനറൽ സെക്രട്ടറി രാം മാധവ്. തെരെഞ്ഞടുപ്പിന് മുൻപ് മറ്റേതെങ്കിലും പാർട്ടിയുമായി സഖ്യമുണ്ടാക്കില്ല, തെരെഞ്ഞടുപ്പിന് ശേഷം സമാനഭിപ്രായുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കും. ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ജമ്മു കാശ്മീരിലെ തെരെഞ്ഞടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കുമെന്നും ബി ജെ പി ജനറൽ സെക്രട്ടറി.

ജമ്മുകാശ്മീർ നിയമസഭാതെരെഞ്ഞെടുപ്പിന് ബി ജെ പി എതിരാണെന്ന വാദം തള്ളിക്കളഞ്ഞ രാം മാധവ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടാക്കുന്നത് തോൽവി പ്രതീക്ഷിക്കുന്നവരാണെന്നും പറഞ്ഞു. തെരെഞ്ഞടുപ്പിന് ശേഷം ബി ജെ പി മുന്നിൽകാണുന്ന ലക്ഷ്യം കാശ്മീരി പണ്ഡിറ്റുകളുടെ ഉന്നമനമാണ്. താഴ്‍‍വരയിൽ സമാധാനം തിരിച്ചു വരുന്ന മുറയ്ക്ക് ഈ ലക്ഷ്യം നടപ്പാക്കുമെന്നും രാം മാധവ്.

click me!