ലൈം​ഗികാരോപണ വിവാദം; വനിതാ മാധ്യമപ്രവർത്തകർ സാധുക്കളല്ലെന്ന പ്രസ്താവനയുമായി ബിജെപി വനിതാ മേധാവി

Published : Oct 12, 2018, 01:25 PM IST
ലൈം​ഗികാരോപണ വിവാദം; വനിതാ മാധ്യമപ്രവർത്തകർ സാധുക്കളല്ലെന്ന പ്രസ്താവനയുമായി ബിജെപി വനിതാ മേധാവി

Synopsis

ഒമ്പത് മാധ്യമപ്രവർത്തകർ അക്ബറിനെതിരെ അതിശക്തമായ ആരോപണവുമായി എത്തിയിരിക്കുന്ന സമയത്താണ് ബിജെപി വനിതാ മേധാവിയുടെ ഈ വിവാദ പ്രസ്താവന. വനിതാ മന്ത്രിമാർ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്നും ഇവർ ചോദിക്കുന്നു. 

ഭോപാല്‍: ലൈം​ഗികാരോപണ വിവാദത്തിൽ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിന് പിന്തുണയുമായി ബി.ജെ.പി വനിതാ വിഭാഗം മേധാവി ലന്റാ കേല്‍ക്കര്‍. ഇത്തരത്തിൽ ദുരുപയോ​ഗം  ചെയ്യപ്പെടാൻ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല എന്നായിരുന്നു ലന്റയുടെ പ്രതികരണം. ഒമ്പത് മാധ്യമപ്രവർത്തകർ അക്ബറിനെതിരെ അതിശക്തമായ ആരോപണവുമായി എത്തിയിരിക്കുന്ന സമയത്താണ് ബിജെപി വനിതാ മേധാവിയുടെ ഈ വിവാദ പ്രസ്താവന. വനിതാ മന്ത്രിമാർ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്നും ഇവർ ചോദിക്കുന്നു. 

അക്ബറും മാധ്യമപ്രവർത്തകനാണ്. ആരോപണം ഉന്നയിച്ചിരിക്കുന്നവരും മാധ്യമ രം​ഗത്തുള്ള വനിതകളാണ്. അതിനാൽ ഇരുകൂട്ടരുടെയും ഭാ​ഗത്ത് തെറ്റുണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു. മാധ്യമപ്രവർത്തകരെ ഉപദ്രവിച്ചു എന്നുള്ളതിന് തെളിവുണ്ടോ എന്നും ഇവർ ചോദിക്കുന്നുണ്ട്. മീറ്റൂ ക്യാംപെയിനെ സ്വാ​ഗതം ചെയ്തവരാണ് ഈ സ്ത്രീകൾ. പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാൻ അവർ ഇത്രയും കാലമെടുത്തു. അതുകൊണ്ടാണ് അവർ തുറന്നു പറച്ചിലിന് തയ്യാറാകുന്നതെന്ന് ലാന്റ പറയുന്നു. 

അക്ബറിന്റെ രാജിക്കാര്യത്തിൽ പാർട്ടി ഹൈക്കമാന്റ് പറയുന്നതിന് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. കോൺ​ഗ്രസ് നേതാവിനെതിരെ ഉയർന്ന ആരോപണത്തിൽ അദ്ദേഹം രാജി വച്ചല്ല അന്വേഷണത്തെ നേരിട്ടതെന്നും ലന്റെ പറയുന്നു. അക്ബർ തെറ്റ് ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. 

പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രം​ഗത്ത് വന്നത്. കഴിഞ്ഞ വർഷം വോ​ഗ് മാ​ഗസിനിൽ നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. പിന്നീട്  നിരവധി വനിതാ മാധ്യപ്രവർത്തകർ എത്തിയത്. വിദേശയാത്രയിലുള്ള അക്ബർ ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാൻ അദ്ദേഹത്തോട് അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം വിദേശയാത്രയില്‍ ഉള്ള അക്ബര്‍ ഇത് വരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാന്‍ പാർട്ടി അദ്ദേഹത്തോട് നിദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല