കള്ളന്‍ മുഖം മറച്ചത് തന്‍റെ അറസ്റ്റ് വാര്‍ത്തയായ പത്രംകൊണ്ട്; വൈറലായി ചിത്രം

Web Desk |  
Published : May 06, 2018, 12:46 PM ISTUpdated : Jun 08, 2018, 05:53 PM IST
കള്ളന്‍ മുഖം മറച്ചത് തന്‍റെ അറസ്റ്റ് വാര്‍ത്തയായ പത്രംകൊണ്ട്; വൈറലായി ചിത്രം

Synopsis

ക്യാമറയില്‍നിന്ന് രക്ഷപ്പെടാന്‍ മുഖം മറച്ച കള്ളനെ പത്രം കുടുക്കി  

കണ്ണൂര്‍: ക്യാമറയ്ക്ക് മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ പേപ്പറുകൊണ്ട് മുഖം മറച്ച കള്ളന്‍ 'ബ്ലാക്ക് മാന്' കിട്ടിയത് സ്വപ്നത്തില്‍പോലും ചിന്തിക്കാത്ത 'പണി'.  ബ്ലാക്ക് മാന്‍ മുഖം മറച്ചത് തന്‍റെ തന്നെ അറസ്റ്റ് വാര്‍ത്തയാക്കിയ പത്രം കൊണ്ടാണ്.

മുഖം കാണാതിരിക്കാന്‍ മറച്ച പത്രത്തില്‍ വ്യക്തമായിരുന്നു ഇയാളുടെ മുഖം. മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ലതീഷ് പൂവത്തൂരാണ് ചിത്രം പകര്‍ത്തിയത്. കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ തമിഴ്നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പനെ (33)യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2008 ല്‍ പൊലീസ് പിടികൂടിയ ഇയാഴള്‍ കഴിഞ്ഞ ജനുവരിയിലാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ബ്ലാക്ക് മാന്‍ എന്നറിയപ്പെടുന്ന ഇയാള്‍ നഗരത്തിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടിയിലാകുന്നത്. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്സിലെ ബിഗ്ബോസ് ടെയ്ലേഴ്സിന്റെ പൂട്ടുപൊളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. 

photo courtesy : Mathrubhumi 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം
വികെ പ്രശാന്തിൻ്റെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ ആർ ശ്രീലേഖയ്ക്ക് അധികാരമുണ്ടോ? നടപടിക്രമങ്ങൾ ഇങ്ങനെ; തീരുമാനമെടുക്കേണ്ടത് കോർപറേഷൻ കൗൺസിൽ