കൊച്ചിന്‍ റിഫൈനറീസില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

Published : Jan 11, 2017, 03:00 AM ISTUpdated : Oct 04, 2018, 04:27 PM IST
കൊച്ചിന്‍ റിഫൈനറീസില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

Synopsis

കൊച്ചിൻ റിഫൈനറിയിലെ വൈദ്യുതപ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയാണ് റിഫൈനറിയിലെ വൈദ്യുതി സബ്സ്റ്റേഷനിൽ പൊട്ടിത്തെറിയുണ്ടായത്.

ബിപിസിഎൽ എണ്ണ ശുദ്ധീകരണ ശാലയിലെ കരാർ തൊഴിലാളിയായ പുത്തൻകുരിശ് സ്വദേശി അരുൺ ഭാസ്കരനാണ് മരിച്ചത്. ബിപിസിഎൽ വൈദ്യുത പ്ലാന്‍റിൽ ഇന്നലെ രാവിലെയുണ്ടായ പൊട്ടിത്തെറിയിൽ അരുണിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ മുളന്തുരുത്തി സ്വദേശി വേലായുധൻ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്ലാന്‍റിലെ വൈദ്യുതി പ്ലാന്‍റിലെ ട‍ർബൈനോട് ചേർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ വലിയ തോതിൽ തീപടർന്നു. കറുത്ത പുക ഉയർന്നത് പ്രദേശമാകെ പരിഭ്രാന്തി പടർത്തി. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടർ ബി പി എസ് എൽ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസും അന്വേഷണവും പുരോഗമിക്കുകയാണ്.
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും
ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു