പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ പൊട്ടിത്തെറി; വന്‍ സ്‌ഫോടനം ഒഴിവായത് തലനാരിഴക്ക്

Published : Jul 12, 2017, 03:50 PM ISTUpdated : Oct 04, 2018, 08:00 PM IST
പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ പൊട്ടിത്തെറി; വന്‍ സ്‌ഫോടനം ഒഴിവായത് തലനാരിഴക്ക്

Synopsis

തൃശൂര്‍: തൃശൂര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം ഒഴിവായത് തലനാരിഴക്ക്. സ്പിരിറ്റ് ഉള്‍പ്പെടെയുളള തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന ഭാഗത്ത് പൊട്ടിത്തെറിയുണ്ടായി. വെല്‍ഡിംഗ് തൊഴിലാളി പ്രേമന് പരുക്കേറ്റു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന തുടങ്ങി.

ഉച്ചയ്ക്കു ശേഷം രണ്ടുമണിക്കാണ് സംഭവം.പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ വെല്‍ഡിംഗ് ജോലി പുരോഗമിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സ്റ്റേഷനിലെ തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി തെറിച്ചതാണ് അപകടത്തിന് കാരണമായത്. ഇവിടെ നിരവധി കന്നാസുകളിലായി സ്പിരിറ്റ് ഉള്‍പ്പെടെയുളള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു.

സ്‌ഫോടകവസ്തു രണ്ടുതവണ പൊട്ടിത്തെറിച്ചു. തീപ്പൊരി സ്പിരിറ്റ് കന്നാസില്‍ വീഴാത്തതു മൂലം വലിയ അപകടം ഒഴിവായി. വെല്‍ഡിംഗ് ജോലികള്‍ ചെയ്തുകൊണ്ടിരുന്ന പ്രേമന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംഗീതത്തിലും മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുക്കും, നന്ദഗോവിന്ദം ഭജൻസിന്‍റെ ക്ഷേത്രത്തിലെ ക്രിസ്ത്യൻ പാട്ടിന് പിന്തുണയുമായി കെ സി
'അത് പ്രായോഗികമല്ല', മതാചാരങ്ങളിലെ സർക്കാര്‍ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി