മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് വൈകിയേക്കും

Published : Dec 06, 2016, 01:20 PM ISTUpdated : Oct 05, 2018, 12:10 AM IST
മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് വൈകിയേക്കും

Synopsis

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറി സൂക്ഷിച്ചിരുന്ന മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് വൈകിയേക്കും. മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും, തിരക്കിട്ട് സംസ്കരിക്കേണ്ടെന്ന നിര്‍ദ്ദേശം പോലീസിന് കിട്ടി.

മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കില്ലെന്ന പൂര്‍ണ്ണ ഉറപ്പ് ലഭിച്ച ശേഷം മാത്രമേ പോലീസ് സംസ്കരിക്കൂ. അജിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല.

കുപ്പുദേവരാജന്‍റെ മൃതദേഹം രണ്ട് ദിവസം കൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന്  ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇത് ചെയ്യരുത്', പക്ഷേ അച്ഛന്‍റെ നെഞ്ചിൽ ചവിട്ടി മകൻ, എത്രപറഞ്ഞിട്ടും മാറ്റമില്ല; ലഹരി വിൽപ്പന ചോദ്യം ചെയ്ത അച്ഛന് ക്രൂര മർദനം
കന്യാകുമാരിയിലേക്ക് തട്ടിക്കൊണ്ടുപോയത് സുഹൃത്തിന്‍റെ ഭാര്യയെ, വീട്ടിൽ കയറി പീഡിപ്പിച്ചതിന് പിന്നാലെ കടത്തിക്കൊണ്ടുപോയും പീഡനം; പ്രതി പിടിയിൽ