നാല് പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം; മരണം തണുപ്പ് മൂലമെന്ന് സംശയം

By Web TeamFirst Published Feb 1, 2019, 12:46 PM IST
Highlights

നാല് പുതുപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍  മൃതദേഹം. ദില്ലിയിലെ ഗീതാ കോളനിയിലെ മേല്‍പ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ദില്ലി: നാല് പുതുപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍  മൃതദേഹം. ദില്ലിയിലെ ഗീതാ കോളനിയിലെ മേല്‍പ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശരീരത്തില്‍ മുറിവുകള്‍ ഇല്ലാത്തതിനാല്‍ തണുപ്പ് മൂലമോ അസുഖം മൂലമോ ഇയാള്‍ മരണപ്പെട്ടതാകാമെന്നാണ് പൊലീസ് കരുതുന്നത്. 

നെഞ്ച് വേദനയെ തുടര്‍ന്ന് ബുധനാഴ്ച ഇയാള്‍ മൊഹല്ല ക്ലിനിക്കില്‍ നിന്ന് മരുന്ന് വാങ്ങിയിരുന്നതായ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മൃതദേഹത്തില്‍ തിരിച്ചറിയല്‍ രേഖകളോ മരുന്ന് കുറിപ്പുകളോ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് അയച്ചു.

click me!