
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ ഡിസിസി അംഗം ഒ എം ജോര്‍ജ് 15 വയസ് മുതല്‍ ബലാത്സംഗം ചെയ്ന്നുവെന്ന് കോടതിയില്‍ പെണ്‍കുട്ടി രഹസ്യമോഴി നല്‍കി. പതിനഞ്ചാം വയസ് മുതല്‍ ഒന്നര വര്‍ഷത്തോളം ഒ എം ജോര്‍ജ് പിഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനും പൊലീസിനും മൊഴി നല്‍കിയിരുന്നത്.
ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് നല്‍കിയ മോഴിയിലും ഇതേ നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു. എതിര്‍ത്തിട്ടും ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം തുടര്‍ന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
നഗ്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്യുകയായിരുന്നു. ജോര്‍ജിനെ പേടിച്ച് വിവരം മാതാപിതാക്കളെ അറിയിച്ചതുമില്ല. ഇവര്‍ അറിഞ്ഞതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, അമ്മ നല്‍കിയ പിന്തുണയാണ് പരാതിയുമായി മുന്നോട്ട് പോകാര്‍ പ്രേരിപ്പിക്കുന്നതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. മൊഴിയുടെ പകര്‍പ്പ് അന്വേഷണ ഉദ്യോസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജോര്‍ജിന്‍റെ വീട്ടിലും പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തും പരിശോധന നടത്തി.
പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. അതേസമയം, അന്വേഷണ സംഘം ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. മൈസൂരിലും ബംഗളൂരുവിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ജോര്‍ജിന്‍റെ ചില സുഹൃത്തുക്കള്‍ക്ക് കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ കൃഷി സ്ഥലങ്ങളുള്ളത് അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല അതുകൊണ്ട് തന്നെ പാസ്പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam