ഫാദര്‍ കുര്യാക്കോസിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Oct 24, 2018, 08:02 PM IST
ഫാദര്‍ കുര്യാക്കോസിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

ചേർത്തല പള്ളിപ്പുറം ഫൊറോന പള്ളിയിൽ നാളെ ഉച്ചയ്ക്ക് 2.30-നാണ് ഫാദര്‍ കുര്യാക്കോസിന്‍റെ സംസ്കാരം.  

കൊച്ചി: ജലന്ധറിൽ മരിച്ച ഫാദർ കുര്യാക്കോസിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. കൊച്ചി വിമാനത്തവളത്തിൽ എത്തിച്ച മൃതദേഹം അവിടെ നിന്നും ആംബുലൻസിൽ ചേർത്തലയിലേക്ക് കൊണ്ടു പോയി. ചേർത്തല പള്ളിപ്പുറം ഫൊറോന പള്ളിയിൽ നാളെ ഉച്ചയ്ക്ക് 2.30-നാണ് ഫാദര്‍ കുര്യാക്കോസിന്‍റെ സംസ്കാരം.  

അതേസമയം ഫാദര്‍ കുര്യാക്കോസിനെ ജലന്ധറിലെ വൈദികന്മാരും കന്യാസ്ത്രീകളും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ ജോസ് കുര്യൻ ആരോപിച്ചു.  

വൈദികന്‍റെ മരണം കൊലപാതകമാണോ എന്ന്  പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വന്നാലേ അറിയാൻ കഴിയൂ. ഇതിനു ശേഷം സിബിഐ അന്വേഷണം വേണമോ എന്ന് കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും ജോസ് കുര്യന്‍ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി