മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി

Published : Oct 24, 2018, 07:39 PM IST
മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി

Synopsis

മുഖ്യമന്ത്രി പിണറായി വിജയനു നേരെ കൊല്ലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കൊല്ലത്ത് എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണയോഗത്തിന് ശേഷം മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. 

 

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കൊല്ലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലത്ത് ഉമയനല്ലൂർ വെച്ചാണ് യുവമോർച്ച പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കൊല്ലത്ത് എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണയോഗത്തിന് ശേഷം മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. 

പുരുഷനും സ്ത്രീക്കും തുല്യ ആരാധനാസ്വാതന്ത്ര്യമാണെന്നാണ് എൽഡിഎഫ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ നേരത്തെ തടഞ്ഞത് ഹൈക്കോടതി വിധി നടപ്പാക്കേണ്ടത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളെ മാതൃകയാക്കി ശബരിമലയിലും ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇനി മുതല്‍ സന്നിധാനത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവരെ മാത്രമേ ഒരേസമയം അവിടെ നിര്‍ത്തൂ. ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ ബേസ് ക്യാംപില്‍ നിന്നും ഘട്ടം ഘട്ടമായി സന്നിധാനത്തേക്ക് കയറ്റി വിടുന്ന സംവിധാനമായിരിക്കും നിലവില്‍ വരികയെന്നും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി കൂടി ആലോചിച്ച ശേഷം ഈ സംവിധാനം നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ വരുന്ന മണ്ഡലകാലത്ത് തന്നെ ഈ സംവിധാനം നിലവില്‍ വരുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം