
കൊല്ലം: കൊല്ലം പത്തനാപുരം പുന്നലയിൽ കനാലിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. കണ്ണങ്കര വീട്ടിൽ അനിരുദ്ധനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. അനിരുദ്ധൻ്റെ സഹോദരൻ ജയനെ പത്തനാപുരം പൊലീസ് കസ്റ്റഡിൽ എടുത്തു. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിൽ ജയൻ അനിരുദ്ധനെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജയനെ വിശദമായി ചോദ്യം ചെയ്യും. റബർ ടാപ്പിങ്ങ് തൊഴിലാളിയാണ് മരിച്ച അനിരുദ്ധൻ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam