
ദില്ലി : യുവതിയുടെ മൃതദേഹം സ്യൂട്ട് കേസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. മാല എന്ന ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയുടെ മൃതദേഹമാണ് ബുധനാഴ്ച വൈകുന്നേരം എന്‍എച്ച്-24 ദേശീയ പാതയോരത്ത് കണ്ടെത്തിയത്. ഈ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
യുവതിയുടെ കഴുത്തില്‍ ചുറ്റിയ നിലയില്‍ ഒരു തുണിയും പൊലീസ് പെട്ടിക്കുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കഴുത്തില്‍ തുണി കൊണ്ട് കുരുക്കിയാവാം കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. തലയും മറ്റ് അവയവങ്ങളും മടക്കി ഒടിച്ച നിലയിലാണ് പെട്ടിയില്‍ കാണപ്പെട്ടത്.
മാലയുടെ പിതാവിന്‍റെ പരാതിയില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ശിവയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധനത്തിന്‍റെ പേരിലാണ് ശിവ തന്‍റെ മകളെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. ഏപ്രില്‍ 7 തീയ്യതി മാലയെ കാണാനില്ലാത്ത കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചത് ശിവയാണ്.
ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ദേശീയ പാതയില്‍ വെച്ച് മാലയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വിവാഹ സമയത്ത് പിതാവ് ഇവര്‍ക്ക് വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനിച്ച പെട്ടിക്കുള്ളിലാണ് മാലയുടെ മൃതദേഹം കിടന്നിരുന്നത്.കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാള്‍ ശിവയുടെ വീട്ടുകാര്‍ ഈ ബന്ധത്തിനെതിരായിരുന്നു. അടുത്തിടെ ശിവ തന്നോട് 5 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായി മാലയുടെ പിതാവ് വെളിപ്പെടുത്തി. ശിവയെ കൂടാതെ ഇയാളുടെ രണ്ട് സഹോദരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam