
കല്യോട്ട്: കാസർകോട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം വീടുകളിലെത്തിച്ചു. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത് ലാലിനും കൃപേഷിനും അന്ത്യവിശ്രമം ഒരുങ്ങുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരു മണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച വിലാപ യാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനും ടി സിദ്ധിഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു. വ്യത്യസ്ത ഇടങ്ങളിലായി നിരവധിപേരാണ് അന്തിമോചാരം അർപ്പിക്കാൻ കാത്തുനിന്നത്.
കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും അന്തിമോപചാരം അർപ്പിച്ചു. നേരത്തെ വീടുകളിലെത്തി നേതാക്കൾ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചിരുന്നു. അക്രമം നടന്ന കല്യോട്ടും കാസർകോട് നഗരത്തിലും ഇന്നലെ രാത്രി അക്രമങ്ങൾ നടന്നിരുന്നെങ്കിലും ഇന്ന് ശാന്തമായിരുന്നു. സുരക്ഷാ മുൻ കരുതലുകൾക്കായി നാല് പ്ലാറ്റൂൺ അധിക പൊലീസിനെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട കൃപേഷിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴുള്ള ദൃശ്യങ്ങൾ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam