വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം; പൊട്ടിക്കരഞ്ഞ് ബോളിവുഡ് നടി

Published : Dec 10, 2017, 03:25 PM ISTUpdated : Oct 04, 2018, 06:24 PM IST
വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം; പൊട്ടിക്കരഞ്ഞ് ബോളിവുഡ് നടി

Synopsis

ദില്ലി: ദില്ലി - മുംബൈ വിമാനത്തില്‍ വച്ച് ബോളിവുഡ് നടിക്കെതിരെ ലൈംഗികാതിക്രമം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ബോളിവുഡ് നടി വിവരിക്കുന്നത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് നടിയ്ക്ക് ദുരനുഭവം നേരിട്ടത്. പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ബോളിവുഡ് നടിയെ ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എയര്‍ലൈന്‍ ജീവനക്കാര്‍ ബോളിവുഡ് നടിയെ സഹായിച്ചില്ലെന്നും നടി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. 

ഒരു പെണ്‍കുട്ടിയോട് ഇത്തരത്തിലാണോ പെരുമാറേണ്ടത്, സ്വയം സഹായിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കാതെ ആരും സഹായിക്കാന്‍ ഉണ്ടാവില്ലെന്നും പറഞ്ഞ് വിതുമ്പുന്ന ബോളിവുഡ് നടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.  തന്നെ ഉപദ്രവിച്ച ആളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം മുഖം കൃത്യമായി ലഭിച്ചില്ലെന്ന് നടി ആരോപിക്കുന്നു. 

അറിയാതെ സംഭവിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടും തോണ്ടലും തലോടലും തുടര്‍ന്നപ്പോളാണ് സംഭവം മനസിലായതെന്ന് സൈറ പറഞ്ഞു. പതിനേഴ് വയസുള്ള നടിയുടെ ആരോപണം അന്വേഷിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകൻ്റെ മൃതദേഹം കണ്ടെത്തി
കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!