ലൗ ജിഹാദ് ആരോപിച്ച് കൊല: കുറ്റം മുഴുവന്‍ പെണ്‍കുട്ടിയുടേതെന്ന് കൊലയാളിയുടെ കുടുംബം

Published : Dec 10, 2017, 03:00 PM ISTUpdated : Oct 05, 2018, 01:49 AM IST
ലൗ ജിഹാദ് ആരോപിച്ച് കൊല: കുറ്റം മുഴുവന്‍ പെണ്‍കുട്ടിയുടേതെന്ന് കൊലയാളിയുടെ കുടുംബം

Synopsis

റായ്ഗര്‍: ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ നടന്ന കൊലപാതകം രാജ്യമനസാക്ഷിയെ  ഞെട്ടിച്ച സംഭവമായിരുന്നു.  മുഹമ്മദ് അഫ്റസൂല്‍ ഖാന്‍ എന്നയാളെ വെട്ടിക്കൊന്ന് തീയിട്ട ശംഭുനാഥ്  റായ്ഗറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ശംഭുവിന്റെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നത് ആ പെണ്‍കുട്ടിയെയാണ്. ആ പെണ്‍കുട്ടിയാണ് ശംഭുവിനെ കൊലപാതകി ആക്കിയതെന്നാണ് കുറ്റാരോപിതന്റെ കുടുംബാഗങ്ങള്‍ ന്യായീകരിക്കുന്നത്.  കൊലപാതകം നടത്തിയ ശംഭു നിഷ്കളങ്കനാണെന്നാണ് കുടുംബാഗങ്ങളുടെ വാദം. 

അവളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇതെല്ലാം സംഭവിച്ചതെന്നും അവര്‍ ആരോപിക്കുന്നു. അവളെ തിരികെയെത്തിച്ചില്ലെങ്കില്‍ റായ്ഗര്‍ സമാജത്തിന് ശംഭു പിഴ നല്‍കേണ്ട അവസ്ഥയിലായിരുന്നു.  ശംഭു ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി മുസ്ലിം യുവാവിനോട് അടുത്തതാണ് ക്രൂരകൃത്യത്തിന് ശംഭുവിനെ പ്രേരിപ്പിച്ചതെന്നാണ് ശംഭുവിന്റെ സുഹൃത്തുക്കളുടെ വാദം. ശംഭു മദ്യത്തിനും മയക്കു മരുന്നിനും അടിമയായിരുന്നെന്നും  സദാസമയവും  ഇന്റര്‍നെറ്റിലായിരുന്നു സമയം ചെലവിട്ടിരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ദൃശ്യങ്ങള്‍ കണ്ടുവെങ്കിലും അത് ചെയ്തത് ശംഭുവാണെന്ന് കരുതുന്നില്ലെന്നാണ് വീട്ടുകാര്‍ വാദിക്കുന്നത്.  ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ബാലന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും പ്രതികരിച്ചു. ഈ ക്രൂരകൃത്യം ചിത്രീകരിച്ച പതിനഞ്ച് വയസുകാരന്‍ ആരോടും സംസാരിക്കുന്നില്ലെന്നും വീടിന് പുറത്തിറങ്ങുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ വെട്ടിക്കൊന്ന് തീയിട്ട് കൊലപ്പെടുത്തിയത്. ക്രൂരമായ  കൊലപാതകം നടത്തിയതിന് ശേഷം  അതിനെ ന്യായീകരിച്ചും ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളിയിലെ ക്രൂരത; യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'ബൈക്കിൽ കയറ്റി കൊണ്ടുപോയി, റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടി മർദിച്ചു'
​അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്; മരണം ആ​ഗസ്റ്റിലെ ആക്രമണത്തിൽ