
കോഴിക്കോട്: കൊയിലാണ്ടിയിൽ സി പി എം- ബി ജെ പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറ്. സി പി എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ ഷിജുവിന്റെ വീടിന് നേരെയും, ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കുമിടെയാണ് സംഭവം.
ശബരിമല കര്‍മസമിതിയുടെ സംസ്ഥാന ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തുടനീളം അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു. ഹര്‍ത്താല്‍ കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്പോഴും അക്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ കൊളവല്ലൂർ ചേരിക്കലിൽ വൻ ബോംബ് ശേഖരം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 20 നാടൻ ബോംബുകൾ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ബോംബുകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam