താമരശ്ശേരിയില്‍ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

Published : Mar 15, 2017, 05:14 PM ISTUpdated : Oct 05, 2018, 12:46 AM IST
താമരശ്ശേരിയില്‍ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

Synopsis

കോഴിക്കോട്:  കോഴിക്കോട് താമരശ്ശേരിയില്‍ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കയ്യേലിക്കല്‍ അശോകന്റെ വീടിനു നേരെ ഇന്ന് പുലര്‍ച്ചെയാണ്  ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലും ഷോക്കെയ്‌സിന്റെ ചില്ലും അക്രമത്തില്‍ തകര്‍ന്നു. ചുമരില്‍ വിള്ളലും രൂപ്പപെട്ടു. 

സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.  പ്രദേശത്തുള്ള പെട്ടിക്കട കഴിഞ്ഞമാസം സമാനമായ സംഭവത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്നു പിന്നാലെയാണ് അശോകന്റെ വീടിനു നേരെ അക്രമമുണ്ടായത്. താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, വിമാനത്തിൽ 110 സൈനികർ, നിരവധി പേർ മരിച്ചെന്ന് റിപ്പോട്ട്