എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യ നയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം

By Web DeskFirst Published Mar 15, 2017, 4:49 PM IST
Highlights

ഏപ്രില്‍ ഒന്നിന് മുന്‍പ് മദ്യനയം പ്രഖ്യാപിക്കുന്നതാണ് കീഴ് വഴക്കം. ഉപതെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ അത് കഴിഞ്ഞുമതി നയപ്രഖ്യാപനമെന്ന് മന്ത്രിസഭായോഗത്തില്‍ നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍. നയം സംബന്ധിച്ച് പൂര്‍ണ്ണധാരണയിലെത്താത്തതും, എക്‌സൈസ് മന്ത്രിക്ക് അസുഖമായതിനാല്‍ വകുപ്പ് ചുമതല ജി സുധാകരന് നല്‍കിയതുമെല്ലാം മറ്റ് കാരണങ്ങളുമായി. 

ദേശീയ പാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാറ്റില്ല.  ഹോട്ടലുകളിലെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ സുപ്രീം കോടതി വിധിയനുസരിച്ച്ചില്ലറ വില്‍പന കേന്ദ്രങ്ങളുടെ പരിധിയില്‍ വരില്ലെന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം മുഖവിലക്കെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബിവറേജസ് ഔട് ലറ്റുകള്‍ പാതയോരത്തെ 500 മീറ്റര്‍ പരിധിയില്‍ നിന്ന് മാറ്റി സ്ഥാപിക്കും.

പ്രദേശവാസികളുടെ ഭാഗത്തുനിന്ന് രൂക്ഷമായ എതിര്‍പ്പ് പലേടത്തും ആവര്‍ത്തിച്ച സാഹചര്യത്തില്‍ ഔട് ലറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ പൊലീസ് സഹായം ഉറപ്പാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പാതയോരത്തെ 179 വില്‍പന ശാലകളില്‍ 159 എണ്ണം മാറ്റിസ്ഥാപിക്കണം. 

ഇവ പൂട്ടേണ്ടിവന്നാല്‍ 5000 കോടി വരുമാന നഷ്ടം 3000 തോഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകുമെന്നാണ് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച കണക്ക്.
 

click me!