
കോഴിക്കോട്: അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം നേതാക്കളുടെ വീടിന് നേർക്ക് ബോംബാക്രമണം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ പൂളയുള്ള പറമ്പില്‍ രമണി, സിപിഎം.പ്രവര്‍ത്തകനായ പൈക്കാട്ടിരി ശ്രീജിത്ത് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്. ബ്ലോക്ക് പഞ്ചായത്ത് മെംബറും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് രമണി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15 ടെയാണ് സംഭവം.
കഴിഞ്ഞ ദിവസം കാരയാട് പ്രദേശത്ത് എസ്എഫ്ഐ നേതാവ് വിഷ്ണുവിനെ വെട്ടി പരുക്കേല്‍പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെയാണ് ഇപ്പോഴത്തെ അക്രമവും അരങ്ങേറിയിരിക്കുന്നത്. ആക്രമണത്തില്‍ രമണിയുടെ വീടിന്‍റെ വാതില്‍ തകര്‍ന്നിട്ടുണ്ട്. ശ്രീജിത്തിന്‍റെ വീടിന്‍റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. മേപ്പയ്യൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്ഫോടകവസ്തുക്കളോ പെട്രോൾ ബോംബോ ആയിരിക്കും എറിഞ്ഞതെന്നാണ് പൊലീസിന്റെ അനുമാനം. വിശദ പരിശോധനയ്ക്കായി ഫോറന്‍ സിക് വിദഗ്ധര്‍ എത്തും. രമണിയുടെ ഭര്‍ത്താവ് കുഞ്ഞിരാമന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. സിപിഎം പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. സിപിഎം.ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം എ.കെ. പത്മനാഭന്‍, സി. അശ്വിനി ദേവ്, കെ.കെ. ദിനേശന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam