
കാണ്‍പൂര്‍: പത്തുവയസുള്ള ബാലനെ ലൈംഗികമായി പീഡിപ്പിച്ച മവയസുകാരി പോലീസ് പിടിയില്‍. പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്‍പൂരില്‍ നിന്നും 20 കിലോമീറ്റര്‍ ആകലെ കുല്‍ഹൌളി ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ബാലന്‍റെ വീട്ടിലെത്തിയാണ് പെണ്‍കുട്ടി ബാലനെ പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്.
പീഡനത്തെ തുടര്‍ന്ന് ബാലന്‍റെ സ്വകാര്യഭാഗങ്ങളില്‍ സാരമായ പരിക്ക് പറ്റി. രക്തം വാര്‍ന്ന് അവശനായ കുട്ടിയെ കണ്ടെത്തിയ വീട്ടുകാര്‍ കുട്ടിയെ കാണ്‍പൂരിലെ ഹാലറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലന്‍റെ മൊഴിയെ തുടര്‍ന്നാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്.
ഇരയ്ക്കും, പീഡിപ്പിച്ചയാള്‍ക്കും പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് ഇതുവരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമ പ്രകാരം കേസ് എടുക്കാനാണ് ശ്രമം എന്ന് കാണ്‍പൂര്‍ എസ്പി ശലഭ് മാത്തൂര്‍ പറയുന്നു. പെണ്‍കുട്ടി പോലീസ് നിരീക്ഷണത്തിലാണ്. ബാലന്‍ അപകടനില തരണം ചെയ്തു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam